മണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മണ്ണൂർ വളവ് വടക്കയിൽ പറമ്പിൽ താമസിക്കുന്ന പുളിക്കൽ പ്രേമരാജൻ (63) ആണ് മരിച്ചത്. അഞ്ചിന് താനൂർ കളരിപ്പടിയിൽ ഇവർ സഞ്ചരിച്ച കാറിന്റെ പിറകിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: റീജ. മക്കൾ: പ്രജീഷ്, റിനീഷ്. മരുമകൾ: ബിൻഷ. സഹോദരങ്ങൾ: ബാബുരാജൻ, ജയരാജൻ, ജയശ്രീ.