വില്യാപ്പള്ളി: വില്യാപ്പള്ളി സൗത്ത് എൽ.പി. സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ കല്ലേരി ലാൽ വില്ലയിൽ ടി.കെ രവീന്ദ്രൻ (63) നിര്യാതനായി. സി.പി.എം കുറ്റിവയൽ ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ മുൻ ആയഞ്ചേരി പഞ്ചായത്ത് സെക്രട്ടറി, പ്രസിഡൻറ്, ഉദയ ലൈബ്രറി സെക്രട്ടറി, കലാസാംസ്കാരിക പ്രവർത്തകൻ, എഴുത്തുകാരൻ, ബാലസംഘം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: റീന (ലൈബ്രേറിയൻ, ആശാ വർക്കർ). മക്കൾ: റിച്ചിൻലാൽ, സച്ചിൻ ലാൽ.