നടുവണ്ണൂർ: നടുവണ്ണൂരിലെ ആധാരം എഴുത്തുകാരൻ പിലാത്തോട്ടത്തിൽ ഖാദർ (70) നിര്യാതനായി. വാകയാട് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി മെംബറും കരുമ്പാപ്പൊയിലിലെ തൻവീറുൽ ഇസ്ലാം മഹല്ല് മുൻ പ്രസിഡന്റുമായിരുന്നു. പിതാവ്: പരേതനായ എ.എൻ. മൊയ്തി (നടുവണ്ണൂരിലെ മുൻ വെണ്ടർ). മാതാവ്: പരേതയായ മറിയോമ. ഭാര്യ: നസീമ. മക്കൾ: ഷെറിൻ ബാനു, ഫെബിൻ ബാനു, മുഹമ്മദ് സിനാൻ. മരുമക്കൾ: നസ്ലി, മുഹമ്മദ് ജർഷി, മുഹമ്മദ് ഷിനു. സഹോദരങ്ങൾ: കുഞ്ഞായൻ കുട്ടി, അഹമ്മദ് (വെണ്ടർ നടുവണ്ണൂർ), അബ്ദുറഹിമാൻ, ആയിഷ, പരേതനായ ഇബ്രാഹിം കുട്ടി.