വൈത്തിരി: കരിമ്പിൻകണ്ടി പരേതനായ വടക്കേടത്ത് ജോർജിന്റെ ഭാര്യ മേരി ജോർജ് (87) നിര്യാതയായി. മക്കൾ: ബീന ജോർജ് (ലാബ് ടെക്നീഷ്യൻ), മിനി ജോർജ് (റിട്ട. അധ്യാപിക, സെന്റ് വിൻസെന്റ് കോളനി എച്ച്.എസ്.എസ് കോഴിക്കോട്), സോഫി ജോർജ് (റിട്ട. ഹെഡ്മിസ്ട്രസ്, ആർ.സി.എച്ച്.എസ് ചുണ്ടേൽ), സിനി ജോർജ് (അധ്യാപിക, ആർ.സി.എച്ച്.എസ് ചുണ്ടേൽ), ബിന്ദു ജോർജ് (അധ്യാപിക, സെന്റ് ജോസഫ്സ് യു.പി സ്കൂൾ മേപ്പാടി). മരുമക്കൾ: ജേക്കബ് സെബാസ്റ്റ്യൻ (റിട്ട. എ.ഇ), മാത്യു കണ്ടശ്ശാംകുന്നേൽ (റിട്ട. എസ്.ഐ), ഷാജി മരങ്ങാട്ടുമുകളിൽ (ഫയർഫോഴ്സ്, ഖത്തർ), പരേതനായ തോമസ് കുളത്തിങ്കൽ (വിമുക്തഭടൻ). സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് വൈത്തിരി സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.