കൊയിലാണ്ടി: കാക്രാട്ട് കുന്നുമ്മൽ സുരേഷ് ബാബു (56) ഹൃദയാഘാതംമൂലം സൗദി അറേബ്യയിലെ റിയാദിൽ നിര്യാതനായി. താമസസ്ഥലത്തുവെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. പരേതരായ കുഞ്ഞിക്കണ്ണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ലത. ആറുമാസം പ്രായമുള്ള കുട്ടിയുണ്ട്. സഹോദരങ്ങൾ: ശ്യാമള, പ്രമീള.