സുൽത്താൻ ബത്തേരി: ദേശീയപാതയിൽപെട്ട കൊളഗപ്പാറയില്‍ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുണ്ടക്കുറ്റി താളിപ്പാറ കൊട്ടാരംകുന്ന് വീട്ടില്‍ ജിജോ(35) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. ബത്തേരിയില്‍ തട്ടുകട നടത്തുന്ന ജിജോ കടയിലേക്ക് റോയൽ എൻഫീൽഡ് ബുള്ളറ്റിൽ വരുന്നതിനിടെ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ബൈക്കിൽനിന്ന് തെറിച്ച് റോഡില്‍ വീണ ജിജോ തൽക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി.
ഭാസിയുടെയും സുശീലയുടെയും മകനാണ്. ഷിജോ, ഷില്ലി എന്നിവര്‍ സഹോദരങ്ങളാണ്.