ചേന്ദമംഗലൂർ: ‘മാധ്യമം’ സീനിയർ പ്രിന്റർ പുൽപറമ്പ് കിളിക്കോട് അബ്ദുസ്സമദ് (56) നിര്യാതനായി. വെസ്റ്റ് ചേന്ദമംഗലൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് പ്രസിഡന്റ്, സുന്നിയ്യ കോളജ് കമ്മിറ്റിയംഗം, സമസ്ത മദ്റസ മാനേജ്മെന്റ് അസോസിയേഷൻ മുക്കം റേഞ്ച് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുബൈദ (മാവൂർ). മക്കൾ: സഫ്ന, ഇഷാ പർവീൻ, നേഹ. മരുമകൻ: അനീസ് അഹമ്മദ് ചക്കിട്ടക്കണ്ടി. സഹോദരങ്ങൾ: കെ. അഹമ്മദ്, കെ. അബ്ദുൽ മജീദ് (മാധ്യമം എ.എഫ്.സി, മുക്കം), കെ. അബ്ദുൽ ഗഫൂർ (ഖത്തർ), സക്കീന (കൊടിയത്തൂർ).