കോഴിക്കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് പരിക്കേറ്റയാൾ മരിച്ചു. കല്ലായി ഫെഡറൽ ബാങ്കിന് സമീപം ബുധനാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുണ്ടുങ്ങൽ സ്രാങ്കിന്റകത്ത് അബ്ദുൽ ഖാദർ (60) ആണ് മരിച്ചത്. മെഡി. കോളജ് റൂട്ടിലോടുന്ന കെ.ആർ സൺസ് കെ.എൽ 11 എ.സി 0126 എന്ന ബസാണ് അപകടമുണ്ടാക്കിയത്.
‘കല്ലായ് ഹബ്ബ്’ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. പരേതരായ മുച്ചിന്തിയകം മൊയ്തീൻ കോയയുടെയും എസ്. ഇച്ചാത്തുവിന്റെയും മകനാണ്. ഭാര്യ: ചെറിയ അറക്കൽ നസ്ന. മക്കൾ: റിത്താസ്, ഫാത്തിമ സുഹ. മരുമകൻ: സൂപ്പിക്കാവീട്ടിൽ നിസാമുദ്ദീൻ. സഹോദരങ്ങൾ: എസ്. അബ്ദുറഹ്മാൻ, അബ്ദുൽ വാഹിദ്, യാക്കൂബ്, സുബൈദ, കച്ചു, റംല, പരേതനായ ബഷീർ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30ന് കണ്ണമ്പറമ്പ് പള്ളിയിൽ.