റിയാദ്: കോഴിക്കോട് കൊയിലാണ്ടി സ്വദേശി കാക്കരാട്ട് കുന്നുമ്മല്‍ സുരേഷ് ബാബു (56) ഹൃദയാഘാതംമൂലം റിയാദ് ബത്ഹയിലെ താമസസ്ഥലത്ത് നിര്യാതനായി. കുഞ്ഞിക്കണ്ണന്-കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ലത. ആറു മാസം പ്രായമായ കുട്ടിയുണ്ട്. സഹോദരങ്ങൾ: ശ്യാമള, പ്രമീള. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.