വില്യാപ്പള്ളി: കോൺഗ്രസ് നേതാവും പറമ്പിൽ എൽ.പി സ്കൂൾ റിട്ട. അധ്യാപകനുമായ തെക്കെപറമ്പത്ത് ടി.പി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ (81) നിര്യാതനായി. വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്, കെ.പി.സി.സി മെംബർ, ഡി.സി.സി മെംബർ, പൊൻമേരി ശിവക്ഷേത്രം മുൻ ട്രസ്റ്റ് ബോർഡ് ചെയർമാൻ, മേമുണ്ട ഹൈസ്കൂൾ മുൻ മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: എൻ. ലീലാവതി (റിട്ട. ഹെഡ്മിസ്ട്രസ്, കൊളത്തൂർ എൽ.പി സ്കൂൾ). മക്കൾ: കെ.എൻ. സുനിൽ (അഡ്വക്കറ്റ് വടകര), കെ.എൻ. സജിത്ത് (ബഹ്റൈൻ), സുരേഷ് (അധ്യാപകൻ, തിരുവങ്ങൂർ എച്ച്.എസ്.എസ്). മരുമക്കൾ: വിനീത (വളയം), ജിജി (എസ്.എൻ.എച്ച്.എസ്.എസ് തിരുവള്ളൂർ), വിദ്യ (പുന്നോൽ). സഹോദരങ്ങൾ: ലീല (റിട്ട. അധ്യാപിക, കരുവഞ്ചേരി യു.പി), സാവിത്രി (ചെന്നൈ), ടി.പി. ഭാസ്കരൻ നമ്പ്യാർ, രാജൻ നമ്പ്യാർ, പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ഗോപാലൻ നമ്പ്യാർ.