കോഴിക്കോട്: ചേവായൂർ കാവ്നഗർ കുറങ്ങോട്ട് പറമ്പ് അനില നിവാസിൽ (ഹൗസ് നമ്പർ-44) കളത്തിങ്കൽതൊടി കെ.ടി. അജിത്ത് കുമാർ (68) നിര്യാതനായി. കോഴിക്കോട് പൊലീസ് കൺട്രോൾ റൂമിലെ റിട്ട. എസ്.ഐയാണ്. ഭാര്യ: കോമളവല്ലി (റിട്ട. ബി.എസ്.എൻ.എൽ, മാനാഞ്ചിറ). മക്കൾ: അർജുൻ (അസിസ്റ്റന്റ് എൻജിനീയർ കുറ്റ്യാടി ഇറിഗേഷൻ, പെരുവണ്ണാമൂഴി), അനില, പരേതനായ കെ.ടി. അനൂപ് കുമാർ. മരുമകൻ: ഗണേശ് ബാബു (അധ്യാപകൻ, കോട്ടക്കൽ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് അരീക്കോട് കളത്തിങ്കൽതൊടി വീട്ടുവളപ്പിൽ.