കോഴിക്കോട്: നടക്കാവ് രാരിച്ചൻ റോഡ് വിശ്രാന്തിയിൽ ടി.എം രഘുനാഥ് (72) നിര്യാതനായി. ജയ്പൂരിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പ്രോവിഡണ്ട് ഫണ്ട് ഓഫിസ് സൂപ്രണ്ടായി വിരമിച്ച രഘുനാഥ് പ്രഫഷനൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്നു. മാതാവ്: പരേതയായ ലക്ഷ്മി. പിതാവ്: പരേതനായ സ്വാമിനാഥൻ. എഴുത്തുകാരി കെ.പി സുധീരയാണ് ഭാര്യ. മക്കൾ: അമിത് (ബിസിനസ്, അസർബൈജാൻ), അതുൽ (ലണ്ടൻ ഡയറി) മരുമക്കൾ: പിക (അസർബൈജാൻ), മിതു പ്രേം (മേക്കപ്പ് ആർട്ടിസ്റ്റ്). സഹോദരങ്ങൾ: വിജയൻ, ജയൻ, ജമുനാ റാണി. മൃതദേഹം വ്യാഴം പുലർച്ചെ നാലിന് വിമാനമാർഗം കൊച്ചിയിലെത്തും. സംസ്കാരം വെള്ളിയാഴ്ച 11ന്.