ചേവായൂർ: കോൺഗ്രസ്, കർഷക കോൺഗ്രസ് മുൻകാല നേതാവും ചേവായൂർ സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായ നെട്ടൂളിപറമ്പ് ഗീതാലയം വീട്ടിൽ ടി.വി. രാഘവൻ നായർ (94) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: രമ (റിട്ട. അധ്യാപിക, എ.യു.പി.എസ്, മാനിപുരം), ഉണ്ണികൃഷ്ണൻ (റിട്ട. എൻജിനീയർ, കെ.എസ്.ഇ.ബി), പരേതയായ ഗീത. മരുമക്കൾ: ദാമോദരൻ നായർ (റിട്ട. ഹെഡ്മാസ്റ്റർ, എ.എം.യു.പി.എസ്, അണ്ടോണ), എ.കെ. രജിനി (അധ്യാപിക, എ.യു.പി.എസ്, ചേവായൂർ).