മാവൂർ: പാറമ്മൽ പുറത്താഞ്ചേരി ആലിമോൻ (73) നിര്യാതനായി. പരേതനായ പുനത്തിൽ മമ്മദ് ഹാജിയുടെ മകനാണ്. മാവൂർ ഗ്വാളിയോർ റയോൺസ് മുൻ ജീവനക്കാരനാണ്. ഭാര്യ: ഉമയ്യക്കുട്ടി ഒളവട്ടൂർ. മക്കൾ: അബ്ദുസാലി (റവന്യൂ ഡിപ്പാർട്മെന്റ് തലശ്ശേരി), റസിയാബി (ക്രസന്റ് പബ്ലിക് സ്കൂൾ, മാവൂർ), ഖൈറുന്നിസ (അൽ അഹ് ലിയ സ്കൂൾ, റിയാദ്). മരുമക്കൾ: കെ.ടി. മെഹബൂബ് കൊടിയത്തൂർ (വനിത-ശിശു വികസന വകുപ്പ്, കോഴിക്കോട്). ഷഹീൻ കാട്ടിലപ്പീടിക (റിയാദ് ) ഡോ. വി.പി. സഹല (തൃക്കളയൂർ). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.15ന് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.