ചാലിയം: പരേതനായ ഇ.എം. ഇമ്പിച്ചിബാവ ടെയ് ലറുടെ ഭാര്യ മുല്ലപ്പള്ളി ബീവി ഹജ്ജുമ്മ (87) ചാലിയപ്പാടം മൈത്രി സ്റ്റോപ്പിന് സമീപം റാഹത്ത് വീട്ടിൽ നിര്യാതയായി. മക്കൾ: മൊയ്തീൻ കോയ (റിട്ട. ബി.എച്ച്.ഇ.എൽ), കുഞ്ഞിമുഹമ്മദ് (ടെയ് ലർ കോയ), അബ്ദുറഹ്മാൻ (ഹൈദരാബാദ്), അബ്ദുൽ അസീസ് (ചാലിയം മഹല്ല് മുസ്ലിം ജംഇയ്യത്ത് സംഘം സെക്രട്ടറി, റിട്ട. പഞ്ചായത്ത് സെക്രട്ടറി). മരുമക്കൾ: സുഹ്റ, സുഹറാബി, സാബിറ, സീനത്ത്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചാലിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.