ഫറോക്ക്: പെരുമുഖം സ്വദേശി ഹൃദയാഘാതംമൂലം സൗദി കത്തീഫിൽ നിര്യാതനായി. പെരുമുഖം എണ്ണക്കാട് പള്ളിക്കു സമീപം കൊടക്കാട്ട് വീട്ടിൽ പരേതനായ പഴന്തല മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ കരീമാണ് (49) മരിച്ചത്. ഭാര്യ: നജ്മ. മക്കൾ: മുഹമ്മദ് അനസ്, മുഹ്സിൻ, ഷാനിബ. മരുമകൻ: മുഹമ്മദ് സഫ്വാൻ ആക്കോട്. സഹോദരങ്ങൾ: ഹസൻ, അബൂബക്കർ, സൈതലവി (ജിദ്ദ), അബ്ദുൽ അസീസ്, സൈനബ. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് കത്തീഫിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.