കോഴിക്കോട്: പരപ്പനങ്ങാടി-കടലുണ്ടി റൂട്ടിൽ വള്ളിക്കുന്ന് ഉഷ നഴ്സറിക്കു സമീപം സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തിരുവണ്ണൂർ പൂഴിച്ചിറ റോഡ് ചെമ്പങ്കോട്ടുപറമ്പ്, കെ.വി ഹൗസിൽ എ.പി. മുഹമ്മദ് ജാസിലാണ് (20) മരിച്ചത്. കോഴിക്കോട് പി.എം. താജ് റോഡിൽ ഇലക്ട്രിക് കെയർ, പ്രൈം നെറ്റ് വർക്സ് എന്നിവയുടെ ഉടമയായിരുന്നു. ഇലക്ട്രിക്കൽ സാധനങ്ങളുടെ വിതരണത്തിനായി പോകവേയാണ് അപകടം. പരേതനായ കുറ്റിച്ചിറ പുളിന്റചുവട്ടിൽ പറക്കാട്ട് മാളിക്കൽ ഹനീഫയുടെയും സഫൂറയുടെയും മകനാണ്. നാലു മാസം മുമ്പാണ് ജാസിലിന്റെ പിതാവ് മരിച്ചത്. സഹോദരങ്ങൾ: റാഹിൽ (ഖത്തർ), ഹാബിൽ (ഇലക്ട്രിക് കെയർ).