പേരാമ്പ്ര: കുറ്റ്യാടി ജീവ ആയുർവേദ ആൻഡ് നാച്വറൽ തെറപ്പി സെന്റർ ഉടമ കല്ലൂർ വാഴയിൽ മീത്തൽ അനിത (41) നിര്യാതയായി. ഗായികയും അഭിനേത്രിയുമായിരുന്നു. നിരവധി ആൽബങ്ങളിൽ വേഷമിട്ടിട്ടുണ്ട്. പരേതനായ ബാലകൃഷ്ണന്റെയും ജാനുവിന്റെയും മകളാണ്. ഭർത്താവ്: ബാലൻ (കായണ്ണ). മകൻ: ആകാശ് (ഓട്ടോമൊബൈൽസ് കോഴിക്കോട്). സഹോദരി: സുനിത.