കുറ്റ്യാടി: കാവിലുംപാറ മണ്ഡലം മുൻ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറും ഗ്രാമപഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന തൊട്ടിൽപ്പാലം എടച്ചേരിക്കണ്ടിയിൽ എ.കെ. അരവിന്ദാക്ഷൻ (53) നിര്യാതനായി. കുന്നുമ്മൽ ബ്ലോക്ക് എംപ്ലോയീസ് കോ-ഓപറേറ്റിവ് സൊസൈറ്റി ജീവനക്കാരനായിരുന്നു. സഹോദരങ്ങൾ: ബാബു ചന്ദ്രദാസ്, സുധ.