പേരാമ്പ്ര: വെള്ളിയൂര്‍ മാതയോത്തുചാലില് ലീല അമ്മ (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കല്ലങ്ങല്‍ ദാമോദരന്‍ നായര്‍. മക്കള്‍: കെ. മനോജ് (റോക്ക് ഫ്ലവര്‍, ബാലുശ്ശേരി), എം.സി. നവീന്‍, മഞ്ജുഷ. മരുമക്കള്‍: സിന്ധു (ആധാരമെഴുത്ത്, പേരാമ്പ്ര), ശശി (കുട്ടമ്പൂര്), അനുശ്രീ (അന്നശ്ശേരി). സഹോദരങ്ങള്‍: എം.സി.കെ. നായര്‍ (ജനറല്‍ റിസർവ് എന്‍ജിനീയറിങ് ഫോഴ്സ്), ശ്രീനിവാസന് (കുവൈത്ത്), ലക്ഷ്മി (റിട്ട. അസിസ്റ്റന്റ് എന്‍ജിനീയര്‍, പി.ഡബ്ല്യു.ഡി), ഇന്ദിര, ഉണ്ണികൃഷ്ണന് (റിട്ട. ജി.എസ്.ടി ഓഫിസര്‍, കൊയിലാണ്ടി), യശോദര (റിട്ട. അധ്യാപിക, സി.കെ.ജി.എച്ച്.എസ്.എസ് ചിങ്ങപുരം), പരേതനായ ചന്ദ്രശേഖരന് (റിട്ട. മാനേജര്‍, ഫെഡറല്‍ ബാങ്ക്).