ഫറോക്ക്: ഫറോക്കിലെ എക്സൽ ഗ്രൂപ് ഓഫ് കമ്പനീസിന്റെ പാർട്ട്ണർ പേട്ട വേങ്ങാട്ട് ചൂരോക്കിൽ മമ്മുവിന്റെ (എക്സൽ) മകൻ വേങ്ങാട്ട് തൗസീഖ്(35) ഇന്തോനേഷ്യയിൽ നിര്യാതനായി. ഇന്തോനേഷ്യയിൽ എക്സലന്റ് ടിംബേഴ്സ് എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു. മാതാവ്: റഹ്മത്ത് പൂക്കോട്ടൂർ. ഭാര്യ. റാനിയ (മലപ്പുറം). മകൾ: മെഹസ്. സഹോദരങ്ങൾ: റാസിഖ് (ദുബൈ), ആഷിഖ് (ഹൈദരാബാദ്), അഷീഖ (മലപ്പുറം). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.