കൊടിയത്തൂർ: പരേതനായ പൂളക്കൽ ഉമ്മറിന്റെ മകൻ മമ്മത് കുട്ടി (61) നിര്യാതനായി. കരൾരോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാട്ടുകാർ സഹായ കമ്മിറ്റി രൂപവത്കരിച്ച് ശസ്ത്രക്രിയ നടപടികൾ പൂർത്തിയാക്കിവരുകയായിരുന്നു ഇതിനിടയിലാണ് മരിക്കുന്നത്. ഭാര്യ: സുബൈദ താമരശ്ശേരി. മക്കൾ: അനസ്, സജ്ന, മഷാഹിറ. മരുമക്കൾ: ഹനീഫ വാഴക്കാട്, റനീസ് താമരശ്ശേരി, റബീബ ചിറ്റാരിപിലാക്കൽ.