വടകര: റിയാദിൽ ഹൃദയാഘാതംമൂലം മലയാളി യുവാവ് നിര്യാതനായി. വടകര കല്ലാമല സ്വദേശി റിഗീഷ് കണവയിൽ (38) ആണ് മരിച്ചത്. റിയാദിൽ അറബ്കോ ലോജിസ്റ്റിക്കിൽ 14 വർഷമായി അസിസ്റ്റന്റ് അക്കൗണ്ടന്റായി ജോലി ചെയ്തുവരുകയായിരുന്നു. ബുധനാഴ്ച പുലർച്ച അഞ്ചിനായിരുന്നു മരണം. റിയാദ് ഖലീജിൽ കുടുബത്തോടൊപ്പം കഴിയുകയായിരുന്നു റിഗീഷ്. റിയാദിൽ അൽഖലീജ് മെഡിക്കൽ ക്ലിനിക്കിൽ നഴ്സായിരുന്ന പ്രഭാവതിയാണ് ഭാര്യ. പിതാവ്: രാജൻ കണവയിൽ. മാതാവ്: ഗീത. മക്കൾ: റിത്വിൻ, ആര്യൻ, ധീരവ്. റിയാദിലെ വ്യവസായി രാമചന്ദ്രന്റെ (അറബ്കോ ലോജിസ്റ്റിക്സ്) സഹോദരിയുടെ മകനാണ്. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.