പന്തീരാങ്കാവ്: സ്കൂട്ടർ യാത്രക്കാരൻ ടാങ്കർ ലോറി തട്ടി മരിച്ചു. വള്ളിക്കുന്ന് കുറ്റിപ്പുറത്തുമേത്തൽ മോഹൻദാസ് (ബാബു- 58) ആണ് വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ കൊടൽ നടക്കാവിൽ നടന്ന അപകടത്തിൽ മരിച്ചത്. നിർമാണ തൊഴിലാളിയായ മോഹൻദാസ് സഹ ജോലിക്കാരനോടൊപ്പം രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടയിൽ അതേദിശയിൽ വന്ന ടാങ്കർ ലോറി സ്കൂട്ടറിന് പിന്നിൽ ഇടിച്ചാണ് അപകടം. സ്കൂട്ടർ ഓടിച്ച ആൾക്കും പരിക്കേറ്റിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: സനൽ മോഹൻ, സൂര്യ. മരുമക്കൾ: ശ്രീലക്ഷ്മി, സച്ചിൻ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, രവി.