ബാലുശ്ശേരി: കാൽനടയാത്രക്കാരനായ യുവാവ് ക്രെയിൻ തട്ടിമരിച്ചു. കാഞ്ഞിക്കാവ് മലോറൻകണ്ടി സനൂപ് (32) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ബാലുശേരി ബസ് സ്റ്റാൻഡിന് സമീപത്താണ് അപകടമുണ്ടായത്. നിർമാണത്തൊഴിലാളിയായ സനൂപ് ജോലിക്കിടെ ഉച്ചഭക്ഷണം കഴിക്കുന്നതിനായി പോകുമ്പോഴാണ് ക്രെയിൻ തട്ടിയത്. പരിക്കേറ്റ സനൂപിനെ മെഡിക്കൽ കോളജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മരിച്ചു. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അച്ഛൻ: പത്മനാഭൻ നായർ. അമ്മ: ശാന്ത. സഹോദരി: പരേതയായ സനൂഷ.