മനാമ: അസുഖ ബാധിതനായി ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശിയായ രണ്ടര വയസ്സുകാരൻ ബഹ്റൈനിൽ നിര്യാതനായി. കൊടുവള്ളി കരുവൻപൊയിൽ നിസാറിെന്റയും സലീനയുടെയും മകൻ മുഹമ്മദ് നസലാണ് മരിച്ചത്. ഒമ്പതുമാസത്തോളം കിങ് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. തുടർന്ന് വെന്റിലേറ്റർ സൗകര്യത്തോടെ വീട്ടിലേക്ക് മാറ്റിയ കുട്ടിയെ അസുഖം കൂടിയതിനെത്തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. മൃതദേഹം ബഹ്റൈനിൽതന്നെ ഖബറടക്കും. ഫാത്തിമ നഫ്ലിൻ, മുഹമ്മദ് നസ്മിൽ എന്നിവർ സഹോദരങ്ങളാണ്.