നാദാപുരം: മുള്ളമ്പത്ത് മണ്ടോക്കണ്ടി സ്വദേശിയായ യുവാവ് ഡൽഹിയിൽ അപകടത്തിൽ മരണപ്പെട്ടതായി ഡൽഹി പൊലീസ് ബന്ധുക്കളെ അറിയിച്ചു. മാക്കാവുമ്മൽ താമസിക്കുന്ന വെമ്മേരികണ്ടി ഇസ്മായിൽ (27) ആണ് അപകടത്തിൽപ്പെട്ടത്. റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടിയതായാണ് പ്രാഥമിക വിവരം. പിതാവ്: പരേതനായ ഹുസൈൻ (കുടക്). മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഹനീഫ, അസ്മ.