ചേരാപുരം: തളീക്കര എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ പുത്തലത്തെ കെ.പി. സൂപ്പി മുൻഷി (89) നിര്യാതനായി. വേളം പഞ്ചായത്ത് മുസ് ലിം ലീഗ് സെക്രട്ടറി, കായക്കൊടി പഞ്ചായത്ത് മുസ് ലിം ലീഗ് സെക്രട്ടറി, കുറ്റ്യാടി മുസ് ലിം യതീംഖാന സ്ഥാപക ജനറൽ സെക്രട്ടറി, മാനേജർ, കടമേരി റഹ്മാനിയ അറബിക് കോളജ് ജനറൽ ബോഡി അംഗം, തളീക്കര മഹല്ല്, മദ്റസ കമ്മിറ്റി പ്രസിഡൻറ്, കായക്കൊടി ഹൈസ്കൂൾ മാനേജിങ് കമ്മിറ്റി അംഗം, തളീക്കര മദ്റസ അധ്യാപകൻ, കൊടക്കൽ ദാറുറഹ്മ അറബിക് കോളജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പുത്തലത്ത് ജന്നത്തുൽ ഉലൂം മദ്റസ കമ്മിറ്റി പ്രസിഡൻറാണ്. ഭാര്യ: ആസ്യ ഹജ്ജുമ്മ അങ്ങാടിക്കുന്നത്ത് (തളീക്കര). മക്കൾ: എ.കെ. അയൂബ്, എ.കെ. റഷീദ്, ശാക്കിറ, ശരീഫ. മരുമക്കൾ: കെ.പി. അസീസ് ഹാജി (പുത്തലത്ത്), ഹമീദ് പുത്തൻപീടികയിൽ (ചേലക്കാട്), ശാഹിന ഇല്ലത്ത് (കക്കട്ടിൽ), എം.എ. നുസ്റത്ത് (തലായി). സഹോദരങ്ങൾ: പരേതരായ
പോക്കർ, ആയിഷ ഹജ്ജുമ്മ, ഹലീമ.