കൊയിലാണ്ടി: സംഗീതജ്ഞനും നാടക രചയിതാവുമായ വേണു പൂക്കാട് (71) നിര്യാതനായി. എലത്തൂർ സി.എം.സി ഹൈസ്കൂളിലെ സംഗീതാധ്യാപകനായിരുന്നു. സംഗീതത്തിന്റെ വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചു. നിരവധി നാടകങ്ങളുടെ രചയിതാവാണ്. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: സംഗീതജ്ഞനായ വിനു വി. ഗോപാൽ, സംഗീത. മരുമക്കൾ: ദിനേശ്മണി (പെരുവട്ടൂർ), മൃദുല (അധ്യാപിക, ചെന്നൈ). പ്രശസ്ത സംഗീതജ്ഞൻ പരേതനായ മലബാർ സുകുമാരൻ ഭാഗവതരുടെയും തങ്കമ്മയുടെയും മകനാണ്. സഹോദരി: ശോഭന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പൂക്കാട് വീട്ടുവളപ്പിൽ.