പേരാമ്പ്ര: മുയിപ്പോത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിച്ചാംകണ്ടി ബാബുവിന്റെ മകൻ പി.കെ. സനുവാണ് (29) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ച രാത്രി 7.15ന് ചെറുവണ്ണൂർ പനച്ചുവട് ബസ് സ്റ്റോപ്പിനു സമീപമാണ് അപകടം. ബുധനാഴ്ച ഉച്ചക്കാണ് മരിച്ചത്. മാതാവ്: സൗമിനി. സഹോദരി: നീതു.