കോഴിക്കോട്: കൊമ്മേരി തോട്ടത്തിൽ അഷ്റഫ് (55) നിര്യാതനായി. പള്ളിപ്പുറം പരേതരായ ആലിയുടെയും ആയിഷക്കുട്ടിയുടെയും മകനാണ്. ഭാര്യ: പീച്ചനാരി ഷറീന. മക്കൾ: സഫ്നിൽ, സഹല, ഷാദാൻ. മരുമക്കൾ: ജിംഷിദ്, രഹന. സഹോദരങ്ങൾ: അബൂബക്കർ, ആയിഷ, പരേതരായ ഫാത്തിമക്കുട്ടി, റാബിയ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് മാങ്കാവ് പള്ളിത്താഴം ശാദുലി പള്ളിയിൽ.