ചെറുവണ്ണൂർ: സ്രാമ്പിയ എടോടി പറമ്പിൽ താമസിച്ചിരുന്ന പരേതനായ പരാടൻ ആലിക്കോയയുടെ മകൻ സെയ്താലി എന്ന ബാപ്പുട്ടി (56) തലപ്പാറ പുകയൂർ വലിയപറമ്പ് വസതിയിൽ നിര്യാതനായി. ഭാര്യ: സൈഫുന്നിസ. മക്കൾ: മുഹമ്മദ് ഫാരിസ്, മുഹമ്മദ് ഫാസിൽ, ഫെമിന സുൽത്താന. മരുമക്കൾ: മുഹമ്മദ് റിഷാദ് (ചെറുവണ്ണൂർ), റംഷീന (കുണ്ടുപറമ്പ്). സഹോദരങ്ങൾ: ബാബു റഫീഖ്, അബ്ദുല്ലത്തീഫ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് തലപ്പാറ വലിയ പറമ്പ് ഖഹാരിയ്യ ജുമാ മസ്ജിദിൽ.