കാപ്പാട്: കാപ്പാട് നോർത്ത് വികാസിൽ പാണലിൽ താമസിക്കും മുണ്ടക്കൽ അബ്ദുറഹിമാൻ (68) ട്രെയിൻ തട്ടി മരിച്ചു. തിരുവങ്ങൂർ ജുമാമസ്ജിദിൽനിന്ന് അസർ നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുമ്പോൾ വീടിനടുത്തുവെച്ച് ട്രെയിൻ തട്ടുകയായിരുന്നു. ഭാര്യ: ഖദീജ പുതിയങ്ങാടി. മക്കൾ: അഫ്സൽ, അർഷാദ്, അർഷിദ. മരുമക്കൾ: അനുഷ പുതിയങ്ങാടി, റംഷീല ചേലിയ, അബ്ദുൽ സത്താർ. സഹോദരങ്ങൾ: മുണ്ടക്കൽ ഖാദർ, അബ്ദുല്ലക്കുട്ടി ഹാജി (കാപ്പാട് സിദ്ദീഖ് പള്ളി മുൻ ജന. സെക്രട്ടറി), അബു, ഖദീജ, ഇമ്പിച്ചിപ്പാത്തു, പരേതനായ ഹുസ്സൻ.