ആരാമ്പ്രം: പരേതനായ ചോലക്കര അതൃമാൻ കുട്ടി ഹാജിയുടെ മകൻ ഇസ്മായിൽ ചോലക്കര (55) നിര്യാതനായി. മാതാവ്: പരേതയായ ആയിശ. ഭാര്യ: സൽമത്ത് (നെരോത്ത്). മക്കൾ: ലിഫ് നഷഹാൻ, ഷാദിയ ഫെബിൻ, റെന ജെബിൻ. മരുമക്കൾ: ജുബൈർ (കൊളത്തക്കര), ഷഫീഖ് (ആരാമ്പ്രം).
സഹോദരങ്ങൾ: അസ്സയിനാർ, ചോലക്കര മുഹമ്മദ് മാസ്റ്റർ (സംസ്ഥാന ജനറൽ സെക്രട്ടറി, രാഷ്ട്രീയ ജനതാദൾ), ബഷീർ, അലീമ (പതിമംഗലം), റസിയ (കിഴക്കോത്ത്), പരേതനായ കുഞ്ഞാമു.