കൊടിയത്തൂർ: പരേതനായ ജമാഅത്തെ ഇസ്ലാമി മുൻ അമീർ കെ.സി. അബ്ദുല്ല മൗലവിയുടെ സഹോദരനും ദീർഘകാലം കൊടിയത്തൂർ മഹല്ല് പ്രസിഡന്റുമായിരുന്ന കെ.സി. അബ്ദുറഹിമാൻ ഹാജി (93) നിര്യാതനായി. വ്യവസായി, അൽ മദ്റസത്തുൽ ഇസ്ലാമിയ കമ്മിറ്റി പ്രസിഡന്റ്, സ്വരാജ് പ്ലൈവുഡ്, സാഫ് പ്ലൈ, വിവിധ ബസ് സർവിസുകളുടെ ഉടമസ്ഥൻ എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
ഭാര്യ: എം.പി. ഫാത്തിമ വാഴക്കാട്. മക്കൾ: ഹുസൈൻ, സുൽത്താൻ (സാഫ് പ്ലൈ കോഴിക്കോട്), ആയിഷ, സക്കീന, റുഖിയ്യ, റസിയ, ബുഷ്റ, പരേതയായ സഫിയ. മരുമക്കൾ: അബ്ദുസ്സലാം ചേന്ദമംഗലൂർ, ഡോ. മുഹമ്മദ് അലി ചേന്ദമംഗലൂർ, ഹാരിസ് കൊണ്ടോട്ടി, കോയക്കുട്ടി കൊളത്തറ, വി.പി. അയ്യൂബ് എടവണ്ണ, താഹിറ ഫറോക്ക്, ഷേർലി കക്കട്ടിൽ, പരേതനായ എം.എ. ലവക്കുട്ടി ഹാജി കൊടിയത്തൂർ. മറ്റു സഹോദരങ്ങൾ: കോയാമു ഹാജി, പരേതരായ മുഹമ്മദ് ഹാജി, ബാവ ഹാജി, കുഞ്ഞാലി ഹാജി, ആയിശുമ്മ, ഫാത്തിമ, ഉമ്മയ്യ, ആമിന.