തലശ്ശേരി: മുംബൈ മലയാളി സംഘടനയുടെ ആദ്യകാല ഭാരവാഹിയും സി.പി.എം നേതാവുമായിരുന്ന നെട്ടൂർ ഇല്ലിക്കുന്ന് ശ്രീലക്ഷ്മിയിൽ എം.കെ. നാണു (86) നിര്യാതനായി. സി.പി.എം ഇല്ലിക്കുന്ന് ബ്രാഞ്ചംഗമാണ്. നാലു പതിറ്റാണ്ട് മുംബൈയിലെ സാമൂഹിക-രാഷ്ട്രീയരംഗത്ത് സജീവമായിരുന്നു. സി.പി.എം മുംബൈ ധാരാവി താലൂക്ക് കമ്മിറ്റി അംഗം, ചെമ്പൂർ മലയാളി സമാജം വൈസ് പ്രസിഡന്റ്, മലയാളി സംഘടനകളുടെ ഏകോപന സമിതിയായ കേരളീയ കേന്ദ്ര സംഘം വൈസ് പ്രസിഡന്റ്, കേരള പീപ്ൾസ് എജുക്കേഷൻ സൊസൈറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മുംബൈയിൽ ടയറേജ് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടിവായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിണറായിയിലെ ആദ്യകാല പ്രവർത്തകനാണ്. ഭാര്യ: സി. യശോദ. മക്കൾ: സി. റീത്ത (റിട്ട. പ്രഫസർ, കണ്ണൂർ എസ്.എൻ കോളജ്), സി. റീന (ആസ്ട്രേലിയ). മരുമക്കൾ: അഡ്വ. ശ്യാം പ്രസാദ് (തലശ്ശേരി ജില്ല കോടതി), നിരീഷ് കുമാർ (ആസ്ട്രേലിയ). സഹോദരങ്ങൾ: കല്യാണി, കൗസല്യ, പരേതരായ യശോദ, ദേവകി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ. എം.കെ. നാണുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ. ഷംസീറും അനുശോചിച്ചു