നടുവണ്ണൂർ: കാവുന്തറയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. പള്ളിയത്ത് കുനിയിലെ ഷാലിമാർ ഹോട്ടൽ ഉടമ മുരിങ്ങോളി അഷ്റഫിന്റെ മകൻ അഫ്സൽ (17) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പുതിയേടത്ത് കുനിയിലാണ് അപകടമുണ്ടായത്. വാകയാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ് മോർട്ടത്തിനുശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ എലങ്കമൽ ജുമാമസ്ജിദിൽ ഖബറടക്കി. മാതാവ്: സൈനബ. സഹോദരങ്ങൾ: അർഷിന, റോസ്ന.