വടകര: നഗരത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു. ആശുപത്രിയിൽ എത്തിച്ച സമയത്ത് ഗോവിന്ദൻ (65) എന്ന പേരാണ് നൽകിയത്. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് ഇദ്ദേഹത്തെ നാട്ടുകാർ വടകര ജില്ല ആശുപത്രിയിലെത്തിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെവെച്ചാണ് മരണം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. മരിച്ച ആളെക്കുറിച്ച് വിവരം ലഭിക്കുന്നവർ വടകര പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0496 2524206.