പാഴൂർ: കുറ്റിക്കാട്ടൂർ സർവിസ് സ്റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാഴൂർ വേലരുതൊടിക കാർത്തികയിൽ വി.ടി. വിഷ്ണു (26) ആണ് മരിച്ചത്. ഇലക്ട്രീഷ്യനായ വിഷ്ണു കോഴിക്കോട് ഭാഗത്തേക്ക് ജോലിക്ക് പോകുമ്പോൾ ശനിയാഴ്ച രാവിലെ 9.30ഓടെയാണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മുന്നിലെ ബൈക്കിലിടിച്ച് മറിയുകയും എതിർദിശയിൽനിന്നു വന്ന കാറിനടിയിൽപെടുകയുമായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ബാബുരാജൻ. മാതാവ്: മിനി. സഹോദരൻ: വിനു.