കോട്ടൂർ: കോഴിക്കോട് ജില്ല പഞ്ചായത്തിലെ ഡ്രൈവറായിരുന്ന കിഴേടത്തുകണ്ടി സുധീഷ് കുമാർ (48) നിര്യാതനായി. പിതാവ്: പരേതനായ കെ.കെ. രാഘവൻ നായർ. മാതാവ്: പത്മാവതി. ഭാര്യ: സ്വപ്ന (കെ.എസ്.ആർ.ടി.സി കോഴിക്കോട് ഡിപ്പോ). മകൻ: തേജസ് എസ്. രാഘവ് (യു.കെ.ജി വിദ്യാർഥി, പെരുവച്ചേരി ഗവ. എൽ.പി സ്കൂൾ). സഹോദരൻ: കെ.കെ. രജീഷ് (റിട്ട. വിമുക്തഭടൻ).