കോഴിക്കോട്: മുജാഹിദ് പണ്ഡിതൻ ഹംസ മൗലവി പട്ടേൽത്താഴം (62) നിര്യാതനായി. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കോഴിക്കോട്ടും സമീപ ജില്ലകളിലും വിവിധ പള്ളികളിലും മഹല്ലുകളിലും ഖത്തീബായും മദ്റസ അധ്യാപകനായും ഖുർആൻ ലേർണിങ് സ്കൂൾ അധ്യാപകനായും സേവനം അനുഷ്ഠിച്ചു. കുവൈത്ത് മതകാര്യ വകുപ്പിൽ പ്രബോധകനായിരുന്ന മൗലവി ദീർഘകാലം സി.ഐ.ഇ.ആർ വിദ്യാഭ്യാസ ബോർഡിന്റെ കോഴിക്കോട് ജില്ലാ ഓർഗനൈസർ (മുഫത്തിശ്) ആയിരുന്നു. എടവണ്ണ സ്വദേശിയായ മൗലവി ജോലിയാവശ്യാർഥം എത്തിപ്പെട്ട സ്ഥലങ്ങളിലൊക്കെ സൗഹൃദവലയങ്ങൾ ഉണ്ടാക്കുകയും പ്രാദേശികമായി മത സാമൂഹിക സാംസ്കാരിക മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. ഭാര്യമാർ: ഖദീജ എടവണ്ണ, സൗദ മുണ്ടുപാലം. മക്കൾ: മുനീറ, മുനീബ, മുബഷിർ, മുഅ്മിന, മുസ്ഫിറ, മുഫീദ. മരുമക്കൾ: സാജിദ് പറപ്പൂർ, ജലീൽ എടവണ്ണ, റഫീഖ് നല്ലളം, ശിഹാബ് മങ്കട, നബീൽ കിണാശ്ശേരി.