നരിക്കുനി: സി.പി.എം കക്കോടി മുൻ ഏരിയ കമ്മിറ്റി അംഗവും ദീർഘകാലം കാക്കൂർ ലോക്കൽ സെക്രട്ടറിയുമായിരുന്ന പുന്നശ്ശേരി മാഞ്ചോട്ടിൽ അമ്പലം പറമ്പത്ത് എ.പി. പാച്ചർ (86) നിര്യാതനായി. കാക്കൂർ പഞ്ചായത്തിലെ സി.പി.എം സ്ഥാപക നേതാവാണ്. കർഷക സംഘം കോഴിക്കോട് ജില്ല കമ്മിറ്റി അംഗം, കക്കോടി ഏരിയ സെക്രട്ടറി, ജില്ല സഹകരണ ഹോമിയോ ആശുപത്രി ഡയറക്ടർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.പി. മാധവി. മക്കൾ: പി.എം. സയൻസൺ (സീനിയർ സബ് എഡിറ്റർ, ദേശാഭിമാനി കോഴിക്കോട്, സി.പി.എം ദേശാഭിമാനി എഡിറ്റോറിയൽ എ ബ്രാഞ്ച് സെക്രട്ടറി), ഡോ. പി.എം. നിർദേവ് (അധ്യാപകൻ, ജി.എച്ച്.എച്ച്.എസ് പയമ്പ്ര). മരുമക്കൾ: കെ.കെ. രമ്യ (നഴ്സ്, ഇ.എം.എസ് ആശുപത്രി പേരാമ്പ്ര), ടി.എ. ലിൻഷ (ഓഡിറ്റർ, കേരള ഓഡിറ്റ് വകുപ്പ്). മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി ശനിയാഴ്ച രാവിലെ 8.30ന് കോഴിക്കോട് മെഡിക്കൽ കോളജിന് വിട്ടുകൊടുക്കും.