തിരുവമ്പാടി: ദീർഘകാലം സൗദിയിലും യു.കെ യിലും പ്രവാസി ആയിരുന്ന ആനക്കാംപൊയിൽ കൈതക്കാട്ട് കെ.എം. ബഷീർ (67) നിര്യാതനായി. ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റക്കാരനായിരുന്ന കൈതക്കാട്ട് മൂസ ഹാജിയുടെ മകനാണ്. ഭാര്യ: സീന (മാനിപുരം- യു. കെ). മക്കൾ: ഷാനിസ് ബഷീർ (യു.എസ്.എ), ഷാസ്മിൻ (യു.കെ). മരുമകൾ: നടാഷ (യു.എസ്.എ). ഖബറടക്കം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ആനക്കാംപൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.