ഫാറൂഖ് കോളജ്: റൗദത്തുൽ ഉലൂം അസോസിയേഷൻ ഫാറൂഖ് കോളജ് എക്സിക്യൂട്ടിവ് അംഗം പുളിയാളി ചട്ടിപ്പുര മെഹബൂബ് (63) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ഫറോക്ക് യൂനിറ്റ് മുൻ പ്രസിഡന്റ്, ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡൻസ് (ഫോസ) നൈബേഴ്സ് ചാപ്റ്റർ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ പുളിയാളി അലവി. മാതാവ്: വടക്കെവീട്ടിൽ പാത്തുമ്മകുട്ടി. ഭാര്യ: സറീന. മക്കൾ: ഡോ. അദീദ്, ഫറ ഫാത്തിമ. മരുമക്കൾ: മുഹമ്മദ് ഹാസിഫ് (കോഴിക്കോട്), അസ്റ ബാൻ (ചെമ്മാട്).സഹോദരങ്ങൾ: ജാഫർ, അസീബ്, മുസ്താഖ്, ബിച്ചായിശ, ഖദീജ, മറിയം, ശംസിയ.