കോഴിക്കോട്: ബൈക്ക് പോസ്റ്റിലിടിച്ച് തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു. തിരുവല്ലം പുഞ്ചക്കരി തോട്ടിൻകര ശ്രേയസ്സിൽ അനിൽ ബാബുവിന്റെ മകൻ അഖിൽ ദേവ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാലോടെ പാവമണി റോഡിനുസമീപം സ്റ്റേഡിയം ജങ്ഷനിലാണ് അപകടം. കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റൽ ജീവനക്കാരനാണ്. മാതാവ്: ഗീത. സഹോദരൻ: അഭിഷേക്.