പാലേരി: വെൽഫെയർ പാർട്ടി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗവും മുൻ കോഴിക്കോട് ജില്ല പ്രസിഡന്റുമായിരുന്ന പാലേരി തരിപ്പിലോട് കുട്ടിക്കുന്നുമ്മൽ പി.സി. ഭാസ്കരൻ (71) നിര്യാതനായി. അർബുദ സംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. സാംസ്കാരിക രംഗത്തും സജീവമായിരുന്നു. സാംസ്കാരിക സംഘടനയായ പ്രതിചിന്തയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. നേരത്തെ കുന്നത്തറ ടെക്സ്റ്റയിൽസ് ജീവനക്കാരനായിരുന്നു. ഭാര്യ: തങ്കമണി (കക്കട്ട്). പിതാവ്: പരേതനായ ചിറ്റാരിക്കൽ കുഞ്ഞികൃഷ്ണൻ നായർ (ചെറുവണ്ണൂർ). മാതാവ്: ചെറുവണ്ണൂർ പാറച്ചാലിൽ കുഞ്ഞിപാർവതി അമ്മ. മക്കൾ: ബിനി, ബിനീഷ്. മരുമക്കൾ: അരവിന്ദാക്ഷൻ (കുറിഞ്ഞാലിയോട്), ചൈതന്യ (എടക്കയിൽ).