താമരശ്ശേരി: വിവാഹ സല്‍ക്കാരത്തിനിടെ ലിഫ്റ്റില്‍നിന്നു വീണ് മധ്യവയസ്കന് മരിച്ചു. വെളിമണ്ണ ചക്കിക്കാവ് കാഞ്ഞിരപ്പറമ്പിൽ ദാസൻ (54) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് കൂടത്തായിയിലെ ഓഡിറ്റോറിയത്തിൽവെച്ചാണ് അപകടം. ലിഫ്റ്റിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ അടിതെറ്റി തലയിടിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ ദാസനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി മരണപ്പെട്ടു. ഭാര്യ: അജിത. മക്കൾ: ആദിൻഷ, അജിൻഷ. സഹോദരങ്ങൾ: രാജൻ, രാജേഷ്, ലീല, രാധ.