നടുവണ്ണൂർ: കാവുന്തറ പുത്തൻപള്ളി സ്വദേശി മരുതിയാട്ട്മൊയ്തി (61) മദീനയിൽ നിര്യാതനായി. ഉംറ തീർഥാടനത്തിനുവേണ്ടി മദീനയിൽ എത്തിയതായിരുന്നു. ഭാര്യ: റംല മന്ദൻകാവ്. മക്കൾ: മുഹമ്മദ് റാഫി, ബുഷറ. മരുമക്കൾ: ഷറീജ് ഊരള്ളൂർ, റുമൈസ കാന്തപുരം. സഹോദരങ്ങൾ: അമ്മദ്, ബീരാൻ, ഇബ്രാഹിം, ബീവി, ഹമീദ്, സലീമ.