തിക്കോടി: പള്ളിക്കര ഒല്ലാച്ചേരി നാണി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ എം. ഗോപാലൻ നായർ (റിട്ട. മദ്രാസ് പൊലീസ്). മക്കൾ: സുശീല അമ്മ (കൊല്ലം), വത്സല അമ്മ, പത്മിനി അമ്മ, ഒ.പി. രവീന്ദ്രൻ. മരുമക്കൾ: രാമൻ നായർ (തച്ചിലേരി), ശാന്ത (കൊലപ്പാടി), പരേതരായ അച്യുതൻ നായർ (മുടക്കാത്ത്), രാഘവൻ നായർ (കേളോത്ത്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.