ആഴ്ചവട്ടം: കാളൂർ റോഡ് ജങ്ഷന് സമീപം പേഴുംകാട്ടിൽ ദേവസ്വം പറമ്പിൽ പി.സി. മുഹമ്മദ് കോയ (ബാവ-68) കെൻസ് ഹൗസിൽ നിര്യാതനായി. മലപ്പുറം പുളിക്കൽ സ്വദേശിയാണ്. ദമ്മാമിൽ ദീർഘകാലം ജോലി ചെയ്തിരുന്നു. പിതാവ്: പരേതനായ വീരാൻകുട്ടി. ഭാര്യ: നിഷ. മക്കൾ: മിഷാൽ, മാഷായിൽ (ഇരുവരും ദമ്മാം). സഹോദരൻ: നസീം പുളിക്കൽ, ഹനീഫ പി.സി, പരേതനായ അബ്ദുസമദ്.